കണ്ണൂർ: നവീൻ ബാബുവിൻ്റെ കുടുംബത്തിന് നീതി നൽകൂ, പി.പി.ദിവ്യയെ അറസ്റ്റു ചെയ്യു എന്ന മുദ്രാവാക്യവുമായി ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തുന്ന തുടർ സമരത്തിൻ്റെ ഭാഗമായി കോൺഗ്രസ് സേവാദൾ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ഉപവാസ സമരം AICC മെമ്പർ വി.എ.നാരായണൻ ഉൽഘാടനം ചെയ്തു, ജില്ലാ പ്രസിഡണ്ട് മധു എരമം അധ്യക്ഷത വഹിച്ചു. ഡി.സി സി.പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജ്, അഡ്വ .ടി ഒ മോഹനൻ, അമൃത രാമകൃഷ്ണൻ, മനോജ് കൂവേരി, ടി.ജയകൃഷ്ണൻ, രാഹുൽ കായക്കൂൽ, സുധീർ കുമാർ, കെ.വി, ടി.കെ നാരായണൻ,ഫർഹാൻ മുണ്ടേരി, പി കെ ഇന്ദിര, റിജിൻ ബാബു എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ എം പി മുഖ്യ പ്രഭാഷണം നടത്തി.
Sevadal strike in Kannur seeking justice for Naveen Babu.